കുവൈറ്റ് സിറ്റി: “ഉള്ഹിയ്യത്തിന്റെ കർമശാസ്ത്രം” എന്ന വിഷയത്തിൽ ഐ സി എഫ് കുവൈറ്റ് ഓൺ ലൈനായി പഠന ക്ലാസ് സംഘടിപ്പിച്ചു. മേയ് 3 ഞായറാഴ്ച രാത്രി നടന്ന പരിപാടിയിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലിഹ് കിഴക്കേതിൽ ഉദ്ഘാടനം ചെയ്തു.
ഐസിഎഫ് കുവൈറ്റ് എച്ച്ആർഡി ഡയറക്ടറേറ്റ് പ്രസിഡന്റും പണ്ഡിതനുമായ അഹ്മദ് സഖാഫി കാവനൂർ ക്ലാസിന് നേതൃത്വം നൽകി. ഉള്ഹിയ്യവുമായി ബന്ധപ്പെട്ട കർമശാസ്ത്ര വിഷയങ്ങൾ ലളിതവും വ്യക്തവുമായി അദ്ദേഹം അവതരിപ്പിച്ചു.
അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടു പരിപാടി ശ്രദ്ധേയമായി.
മുഹമ്മദ് അലി സഖാഫി പട്ടാമ്പി സ്വാഗതവും ബഷീർ അണ്ടിക്കോട് നന്ദിയും പറഞ്ഞു.